ദോഹ: ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ അൽ ഷഖബ് ഷോജംപിങ് ലീഗ് ചാമ്പ്യൻഷിപ്പിന് (2025-2026 സീസൺ) പ്രൗഢഗംഭീരമായ സമാപനം.
അൽ ഷഖബിലെ ലോഞ്ചിൻസ് ഇൻഡോർ അരീനയിൽ ശനിയാഴ്ച നടന്ന ഫൈനൽ മത്സരങ്ങൾക്ക് ശേഷം ഒമ്പത് വിഭാഗങ്ങളിലായി ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവെച്ച ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു.
കുതിരസവാരി മേഖലയിലെ വളർന്നുവരുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഖത്തറിന്റെ പരമ്പരാഗത കായിക സംസ്കാരം ശക്തിപ്പെടുത്തുന്നതിനുമായി അൽ ഷഖബ് ഒബ്സർവേറ്ററി സംഘടിപ്പിക്കുന്ന ഈ ലീഗ്, നിലവിൽ മേഖലയിലെ ഏറ്റവും മികച്ച കായിക വേദികളിലൊന്നാണ്.
വിവിധ റൗണ്ടുകളിൽ നിന്ന് നേടിയ ആകെ പോയിന്റുകളുടെ (Cumulative Points) അടിസ്ഥാനത്തിലാണ് ചാമ്പ്യന്മാരെ തിരഞ്ഞെടുത്തത്. പ്രധാന വിഭാഗമായ 'അൽ ഷഖബ് ചാമ്പ്യൻസിൽ' 100 പോയിന്റോടെ മുഹമ്മദ് അൽ അസാക്കർ ജേതാവായി. ......
ദോഹ/പാരീസ്: യൂണിയൻ ഓഫ് അറബ് ബാങ്ക്സിന്റെ 2026-ലെ മികച്ച നേതൃത്വത്തിനുള്ള വിഷനറി പുരസ്കാരത്തിന് (Leadership Visionary Award) ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി തിരഞ്ഞെടുക്കപ്പെട്ടു.
ധനകാര്യ നയങ്ങൾ ആധുനികവത്കരിക്കുന്നതിലും സാമ്പത്തിക വ്യവസ്ഥയുടെ കാര്യക്ഷമതയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. ആഗോള സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ ഖത്തർ കൈവരിച്ച മുന്നേറ്റവും വളർന്നുവരുന്ന പങ്കും വ്യക്തമാക്കുന്നതാണ് ഈ പുരസ്കാരമെന്ന് വിലയിരുത്തപ്പെടുന്നു.
ധനകാര്യ-ബാങ്കിംഗ് മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും അന്താരാഷ്ട്ര സാമ്പത്തിക സഹകരണം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെയാണ് സാധാരണയായി ഈ അവാർഡിനായി തിരഞ്ഞെടുക്കാറുള്ളതെന്ന് ഖത്തർ ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പാരീസിൽ നടന്ന 2026 ലെ യൂറോ-അറബ് ഇക്കണോമിക് ആൻഡ് ബാങ്കിംഗ് ഉച്ചകോടിക്കിടെയാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായത്. ......
ദോഹ: ലോകകപ്പ് പോരാട്ടത്തിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് (അൽ അന്നാബി) ആവേശം പകർന്ന് ആരാധകർ.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ ഖത്തർ രണ്ടാംതവണയാണ് കളിക്കളത്തിൽപോരാട്ടത്തിനിറങ്ങുന്നത്.
യോഗ്യതാ റൗണ്ട് മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കി ആദ്യമായി നേരിട്ട് യോഗ്യത നേടിയാണ് ഖത്തർ ഇത്തവണ ലോകകപ്പ് വേദിയിലേക്ക് പ്രവേശിക്കുന്നത്.
ടൂർണമെന്റിൽ ഗ്രൂപ്പ് 'ബി'യിലാണ് ഖത്തർ മത്സരിക്കുന്നത്. ജൂൺ 13-ന് സാൻ ഫ്രാൻസിസ്കോയിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) യൂത്ത് വിങ്ങുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.പരിസ്ഥിതിദിനത്തിൽ ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.സി.സി വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ ആമുഖ പ്രഭാഷണം നടത്തി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.
ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ജനങ്ങളെ ഓർമ്മിപ്പിക്കുകയും ഉത്തരവാദിത്തമുള്ളതും സുസ്ഥിരവുമായ ശീലങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ ഓരോരുത്തരും പങ്കാളികളാകണമെന്ന്
അംബാസഡർ വിപുൽ
ആഹ്വാനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡറുടെ നേതൃത്വത്തിൽ തൈ നടീൽ ചടങ്ങ് നടന്നു. ......
മൈസൂരു: കർണാടകയിലെ മണ്ഡ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ കടുവിനാൽ സ്വദേശി അനു മാത്യുവിന്റെ മകൾ അലീന സൂസൻ അനു (20) ആണ് മരിച്ചത്. ......
ന്യൂഡൽഹി: രൂപയുടെ മൂല്യം സംരക്ഷിക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് റിസർവ് ബാങ്ക് പ്രഖ്യാപിച്ച പുതിയ നടപടികൾ പ്രവാസി ഇന്ത്യക്കാർക്ക് വലിയ നേട്ടമാകുമെന്ന് വിലയിരുത്തൽ. പ്രത്യേകിച്ച് ഫോറിൻ കറൻസി നോൺ-റസിഡന്റ് (ബാങ്ക്) അഥവാ എഫ്സിഎൻആർ (ബി) നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക് ഗണ്യമായി ഉയരാൻ സാധ്യതയുണ്ട്.
പ്രവാസികൾക്ക് വിദേശ കറൻസിയിൽ തന്നെ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്ന സംവിധാനമാണ് എഫ്സിഎൻആർ (ബി) അക്കൗണ്ട്. ......
കോഴിക്കോട്: ഗുരുവായൂർ ദേവസ്വംബോർഡിലെ 38 തസ്തികകളിലേക്കുള്ള നിയമനത്തിനായി നടത്തിയ എഴുത്തുപരീക്ഷ കഴിഞ്ഞ് ഏകദേശം 11 മാസം പിന്നിട്ടിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിലും നിയമനനടപടികൾ പൂർത്തിയാക്കാത്തതിലും പ്രതിഷേധവുമായി ഉദ്യോഗാർഥികൾ രംഗത്ത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ, ഗുരുവായൂർ ദേവസ്വംബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയതായി ഉദ്യോഗാർഥി കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.
2025 മാർച്ച് 29-ന് വിജ്ഞാപനം പുറപ്പെടുവിച്ച നിയമനത്തിനായുള്ള പരീക്ഷ 2025 ജൂലൈ 13-നാണ് നടന്നത്. ......
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ......
മലയാളിക്ക് ചിരിയുടെ മുപ്പതാണ്ടുകൾ സമ്മാനിച്ച ജനപ്രിയ നടനും സംവിധായകനുമായ സലിം കുമാർ (57) അന്തരിച്ചു. ഏറെ നാളായി തുടർന്നുവന്ന രോഗബാധകളെത്തുടർന്നായിരുന്നു അന്ത്യം. ......